കോഴിക്കോട്: ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള 100 ദിന കാമ്ബയിനില്‍ ജില്ലയില്‍ 2,27,091 പേരില്‍ ക്ഷയരോഗ പരിശോധന നടത്തിയതില്‍ 619 രോഗികളെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്.
കലക്ടർ സ്നേഹില്‍ കുമാർ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേർന്ന ക്ഷയരോഗ നിർമാർജനത്തിന്റെയും എയ്ഡ്സ് രോഗപ്രതിരോധ, നിയന്ത്രണത്തിന്റെയും അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് നൂറു ദിന പരിപാടി ജില്ലയില്‍ ആരംഭിച്ചത്. മാർച്ച് 24 ന് അവസാനിക്കും. ജില്ല ടി.ബി ഓഫിസറും എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫിസറുമായ ഡോ. കെ.വി. സ്വപ്‍ന വിവരങ്ങള്‍ വിശദീകരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എൻ. രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ലോകാരോഗ്യ സംഘടന കണ്‍സല്‍ട്ടന്റ് ഡോ. അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.