ജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മളെ അലട്ടാം. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരെ അലട്ടാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഗ്യാസ്, മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ ല അനുബന്ധ പ്രയാസങ്ങളും ദഹനക്കുറവ് മൂലമുണ്ടാകാം.
പല പൊടിക്കൈകളും ഗ്യാസകറ്റാൻ വേണ്ടി പയറ്റിനോക്കുന്നവരുണ്ട്. ഇതില്‍ ചിലതെങ്കിലും ഫലം കാണുകയും ചെയ്യാം. ഇത്തരത്തില്‍ ഗ്യാസും അനുബന്ധ്രശ്നങ്ങളുമകറ്റാൻ ചെയ്യേണ്ടത് . രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളകറ്റാം .
ജീരകവെള്ളമാണ് ഒന്ന്. ഗ്യാസ് അകറ്റാൻ വളരെ നല്ലൊരു പാനീയമാണ്. ശരീരത്തില്‍ നിന്ന് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും, ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നത് തടയുന്നതിനും, അസിഡിറ്റി അകറ്റുന്നതിനുമെല്ലാം ജീരകം സഹായിക്കുന്നു.
ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്ത ചായയാണ് ഇത്തരത്തില്‍ കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതിലേക്ക് അല്പം തേൻ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്. കക്കിരിയും പുതിനയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണ് മറ്റൊന്ന്. ഇതിലേക്ക് അല്പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ഉചിതം. ഇത് തയ്യാറാക്കുന്നത് കക്കിരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും, പുതിനയിലയും, ചെറുനാരങ്ങാനീരും നേരിട്ട് വെള്ളത്തിലേക്ക് ചേര്ത്തുവച്ചാ മതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.