മഡ്ഗാവ്: ഗോവയിൽ ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളികൾ പിടിയിൽ. അരുൺ രാജൻ, നിബിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിൽക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 164 കിലോഗ്രാം ആംബർഗ്രീസാണ് കൊങ്കൺ പൊലീസ് ഇവരിൽ നിന്ന് പിടികൂടിയത്. കൊങ്കൺ പൊലീസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മലയാളി യുവാക്കൾ കുടുങ്ങിയത്
25നും 30നും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കൾ ആംബർഗ്രീസുമായി റെയിൽവേ സ്റ്റേഷനിലെത്തുമെന്ന രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. കർട്ടനിലാക്കി സൂക്ഷിച്ച നിലയിലാണ് ഇവരിൽ നിന്ന് ആംബർഗ്രീസ് കണ്ടെത്തിയത്. ഇവരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 1972ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബർഗ്രീസ് കയ്യിൽ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. മരുന്നിനും വിലയേറിയ പെർഫ്യൂമുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആംബർഗ്രീസിന് വിപണിയിൽ നിരവധി ആവശ്യക്കാരാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.