കോഴിക്കോട് : കൂടരഞ്ഞിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഓട്ടോയും ബൈക്കും കൂട്ടിമുട്ടി ആണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ കാരശ്ശേരിപാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ (22), കക്കാടംപൊയിൽ തോട്ടപ്പള്ളി സ്വദേശി കുന്നത്ത് ജിബിൻ (22) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെ കൂടരഞ്ഞി-മുക്കം റോഡില്‍ താഴെ കൂടരഞ്ഞിയിലാണ് അപകടം. മുക്കം ഭാഗത്തുനിന്ന് കൂടരഞ്ഞിയിലേക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികരായ യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഓട്ടോയും ബൈക്കും പൂർണ്ണമായി തകർന്നിട്ടുണ്ട്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടു നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.