കോഴിക്കോട് : കനത്ത മഴയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കനത്ത മഴയിൽ പരുത്തിപ്പാറ ബാബുവിന്റെ വിടാണ് തകർന്നത്.
വീട് പൂർണമായും തകർന്നിട്ടുണ്ട്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വീടിനുള്ളിൽ കുടുങ്ങിയ ബാബുവിനെയും ബാബുവിന്റെ സഹോദരി നീലാണിച്ചിയെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.