ജമ്മു കശ്മീരിലെ ഉധംപൂരിലെ പട്നിടോപ് മേഖലയ്ക്ക് സമീപം ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാർ മരണത്തിന് കീഴടങ്ങിയതായി ഡിഫൻസ് പിആർഒയെ ഉദ്ധരിച്ച് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. മലനിരകളിലാണ് ഹെലികോപ്ററര്‍ തകര്‍ന്നുവീണത്.
പ്രദേശവാസികള്‍ രണ്ട് പൈലറ്റുകളേയും ഉദ്ധംപൂരിലെ കമാൻഡ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മേജര്‍ റാങ്കിലുള്ള ഓഫിസര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക അധികൃതര്‍ അറിയിച്ചു. പൈലറ്റുകളെ ഹെലികോപ്റ്ററില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസം ജമ്മുവിലെ രഞ്ജിത് സാഗര്‍ ഡാം പരിസരത്ത് വെച്ച് ഹെലികോപ്റ്റര്‍ തകരുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.