കോഴിക്കോട്: തിരുവമ്ബാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അഭിനവ് (15), അശ്വന്ത് കൃഷ്ണ (13) എന്നിവരാണ് മുങ്ങി മരിച്ചത്. അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
വെള്ളച്ചാട്ടം കാണാൻ ട്രാവല്ലർ വാനിൽ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്. ഇതിൽ മൂന്നു പേരെ ലൈഫ് ഗാർഡ് സംഘം രക്ഷപ്പെടുത്തി. ഇന്നു വൈകുന്നേരമായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.