ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് 6 അപകടങ്ങൾ കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി 4 യുവാക്കൾ അപകടത്തിൽ മരിച്ചു കണ്ണൂരിൽ ബൈക്ക് മറിഞ്ഞു ഒരു യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു 19 കാരനും മരിച്ചു . കോഴിക്കോട് ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കളും മരിച്ചു .കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കട്ടിലപ്പീടികയിലാണ് അപകടം വടകര കുരിയാടി സ്വദേശികളായ അശിൻ 18 ദീക്ഷിദ് 18 എന്നിവരാണ് മരിച്ചത് .പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു . പുലർച്ചെ 3 .3 0 ടെയാണ് അപകടം . ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നും വരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം പുതിയാപ്പ ഉത്സവം കഴിഞ്ഞു തിരികെ പോകുമ്പോഴായിരുന്നു അപകടം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.