വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ സൗദിയിലെത്തിത്തുടങ്ങി. വിമാനതാവളത്തിലെത്തിയ ആദ്യ സംഘത്തെ ഹജ്ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് വിദേശ തീർത്ഥാടകർ വീണ്ടും സൗദിയിലെത്തിതുടങ്ങിയത്. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നിര്‍ത്തിവെച്ചിരുന്ന ഉംറ തീർഥാടനം മാസങ്ങൾക്ക് മുമ്പാണ് പുനനരാരംഭിച്ചത്.
തുടർന്ന് മൂന്ന് മാസത്തോളം വിദേശ തീർത്ഥാടകർ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയിരുന്നെങ്കിലും, കൊറോണ വൈറസിന്റെ പുതിയ വകഭേദം പലരാജ്യങ്ങളിലും വ്യാപിക്കാൻ തുടങ്ങിയതും, വിമാന സർവീസുകൾ നിർത്തലാക്കിയതും മൂലം വിദേശ തീർഥാടകർക്ക് വീണ്ടും ഹജ്ജ് ഉംറ മന്ത്രാലയം വിലക്കേർപ്പെടുത്തി. തുടർന്ന് അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വിദേശ തീർഥാടകർ സൗദിയിലെത്തിതുടങ്ങിയത്.
വെള്ളിയാഴ്ച രാത്രി നൈജീരിയയിൽ നിന്നാണ് ആദ്യ സംഘം സൗദിയിലെത്തിയത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിലെത്തിയ തീർത്ഥാടക സംഘത്തെ നൈജീരിയൻ കോൺസൽ ജനറലും, ഹജ്ജ് ഉംറ ദേശീയ സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് തീർത്ഥാടകരെ ബസ്സിൽ മദീനയിലേക്ക് കൊണ്ട് പോയി. മദീന സന്ദർശനം പൂർത്തീകരിച്ച ശേഷമായിരിക്കും തീർത്ഥാടകർ മക്കയിലെത്തുക. ശനിയാഴ്ച മുതൽ കൂടുതൽ തീർത്ഥാടകർ വിവിധ രാജ്യങ്ങളിൽ നിന്നായി സൗദിയിലെത്തും. കർശനമായ ആരോഗ്യ മുൻകരുതൽ ചട്ടങ്ങൽ പാലിച്ചായിരിക്കും ഇരുഹറമുകളിലേക്കും പ്രവേശനം അനുവദിക്കുകയെന്ന് ഹജ്ജ് ഉംറ ദേശീയ സമതിയംഗം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.