അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടാറസ്. താലിബാൻ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ താലിബാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ ഭീതിപ്പെടുത്തുന്നതാണെന്ന് ഗുട്ടാറസ് പറഞ്ഞു
സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യം വെച്ച് മനുഷ്യാവകാശങ്ങൾക്ക് മേൽ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. അഫ്ഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി കരസ്ഥമാക്കിയ അവകാശങ്ങൾ ഇല്ലാതാക്കുന്നതായുള്ള റിപ്പോർട്ടുകൾ ഭീതിജനകവും ഹൃദയഭേദകവുമാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ഗുട്ടാറസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.