ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സ്വകാര്യവ്യക്തികൾ അനധികൃതമായി ഇ-ശ്രം കാർഡ് നൽകിയതിനെതിരെ ജില്ലാ ഇന്റർനെറ്റ് കഫേ ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയാ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
ഭീമമായ വാടകയും വൈദ്യുതി ചാർജും ശമ്പളവും നൽകി പഞ്ചായത്ത് ലൈസൻസുള്ള കഫേ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം സമാന്തര പ്രവർത്തനങ്ങൾ നിയമപരമായി അവസാനിപ്പിക്കണമെന്ന് കഫേ ഉടമകൾ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.