കോഴിക്കോട്: ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിൻ്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. അവൾ ഏഴുമാസം ഗർഭിണിയായിരുന്നു.
കഴിഞ്ഞ ദിവസം സ്വാതിയെ പരിശോധനകൾക്കായി മലപ്പുറം എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയ്ക്കിടെയാണ് ഗർഭസ്ഥ ശിശു മരിച്ചത് അറിയുന്നത്. ഇതോടെ കുട്ടിയെ ഉടൻ തന്നെ ലേബർ റൂമിലെത്തിച്ച് പുറത്തെടുക്കാൻ നീക്കം നടത്തി. രാത്രിയിൽ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു.
കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്. കുട്ടി മരിച്ച വിവരം സ്വാതിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.