കുന്നമംഗലം നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6.29 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ മൂത്തോനമീത്തൽ തറോൽ റോഡ് – 19 ലക്ഷം, എരഞ്ഞോളിമീത്തൽ റോഡ് – 15 ലക്ഷം, മാഞ്ഞാക്കാവ് കമ്മാണ്ടിക്കടവ് റോഡ് – 20 ലക്ഷം, കള്ളിക്കുന്ന് പീടികപ്പറമ്പ് ക്ഷേത്രം റോഡ് – 15 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോഴിശ്ശേരി പൊയിൽതാഴം റോഡ് – 25 ലക്ഷം, തെക്കുമ്പലം താമരത്ത് റോഡ് – 25 ലക്ഷം, പുല്ലങ്ങോട്ടുമല കെ.പി കോളനി റോഡ് – 25 ലക്ഷം, കൽപ്പകശ്ശേരി ചാലുംപാട്ടിൽ റോഡ് – 25 ലക്ഷം,
മാവൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് കുറ്റിച്ചാൽ റോഡ് – 16 ലക്ഷം, എരഞ്ഞിത്താഴം സ്കൂൾ റോഡ് – 20 ലക്ഷം, ചെരളപ്പുറം വളയന്നൂർ റോഡ് – 20 ലക്ഷം, പുലപ്പാടി കമ്പളം റോഡ് – 21 ലക്ഷം, വലവീട്ടിൽ കുന്നത്തടായി റോഡ് – 20 ലക്ഷം, പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചേരിക്കാപറമ്പ് ശ്മശാനം റോഡ് – 19 ലക്ഷം, കൊളക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനങ്ങോട് റോഡ് (കരിമ്പനങ്ങോട്ട്താഴം മുതൽ കുറൂഞ്ഞിയിൽ വരെ) – 20 ലക്ഷം, പുതുക്കുടിമുക്ക് കല്ലിടുമ്പിൽതാഴം റോഡ് – 15 ലക്ഷം, ചെറുകുളത്തൂർ എസ് വളവ് കിഴക്കുമ്പാടം മഞ്ഞൊടി റോഡ് – 20 ലക്ഷം, വെള്ളിപറമ്പ് കീഴ്മാട് മാമ്പുഴപ്പാലം റോഡ് – 23 ലക്ഷം, പൂതാളത്ത്മുക്ക് പുത്തേരിമണ്ണിൽ റോഡ് – 17 ലക്ഷം, ചെങ്ങോട്ട്താഴം പാച്ചാക്കിൽ റോഡ് – 23 ലക്ഷം, ചേരിക്കാപറമ്പ് പുനത്തിൽ റോഡ് – 15 ലക്ഷം,
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അച്ചുദേവ് റോഡ് (പന്നിയൂർകുളം ഇല്ലത്ത്താഴം റോഡ്) – 20 ലക്ഷം, പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് – 25 ലക്ഷം, പാറക്കണ്ടം ഇട്ട്യാലിക്കുന്ന് റോഡ് – 25 ലക്ഷം, വടക്കേപറമ്പ അരമ്പക്കുന്ന് റോഡ് – 15 ലക്ഷം,
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരങ്കാവ് യു.പി സ്കൂൾ റോഡ് – 35 ലക്ഷം, മാമ്പുഴക്കാട്ട്മീത്തൽ കോളനി റോഡ് – 15 ലക്ഷം, കുന്നത്ത്പാലം കുടത്തുംപാറ റോഡ് – 25 ലക്ഷം, ഈരാട്ടുകുന്ന് പ്ലാക്കുന്നത്ത്താഴം റോഡ് – 17 ലക്ഷം, ചെറുകര ഗുരുദേവക്ഷേത്രം റോഡ് – 34 ലക്ഷം എന്നീ പദ്ധതികൾക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവൃത്തി ടെണ്ടർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.