പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നരേന്ദ്രമോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും എടുത്തുപറഞ്ഞുകൊണ്ട് ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് ബിജെപി ഉത്തര മേഖല പ്രസിഡണ്ട് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം എം വിനോദ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി ഉത്തരമേഖല ട്രഷറർ ടിവി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി പ്രസ്തുത പരിപാടിയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് സുധീർ കുന്നമംഗലം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സുരേഷ് കെ.സി വത്സരാജ് മണ്ഡലം ജനറൽ സെക്രട്ടറി സനൂപ് മായനാട് പി സുനോജ് കുമാർ ഹരിനാരായണൻ മുല്ലപ്പള്ളി സ്മിതോഷ് വളയന്നൂർ തുടങ്ങിയവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.