മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ. അണുബാധ സാധാരണയായി താഴത്തെ മൂത്രാശയത്തിലേക്കും മൂത്രനാളിയിലേക്കും വൃക്കകളിലേക്കും വ്യാപിക്കുന്നു. വേനൽക്കാലത്ത് മൂത്രനാളിയുടെ അപകടസാധ്യത വർദ്ധിക്കുന്നതായാണ് വിദഗ്ധർ പറയുന്നത്.
വേനൽക്കാല മാസങ്ങൾ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് മൂത്രനാളിയുടെ അപകടസാധ്യത ഉയർത്തുന്ന ഒരു പ്രധാന കാരണമാണ്. നിർജ്ജലീകരണം സംഭവിക്കുമ്പോൾ മൂത്രസഞ്ചിയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങൾ ഉണ്ടാകില്ല. ബാക്ടീരിയകൾ സ്വാഭാവികമായും ഒരാളുടെ കുടലിൽ കാണപ്പെടുന്നു. പക്ഷേ അവ മൂത്രനാളിയിൽ പ്രവേശിച്ചാൽ കൂടുതൽ പ്രശ്നം ഉണ്ടാകുന്നു. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇത് ബാധിക്കാം. മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ സമ്മർദ്ദം അല്ലെങ്കിൽ മലബന്ധം, മൂത്രത്തിന്റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം മൂത്രനാളിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.