മിക്ക ഭക്ഷണത്തിലും നാം ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനാണ് ഇഞ്ചി പ്രധാനമായി സഹായിക്കുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ സംയുക്തങ്ങൾക്ക് ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ ശക്തമായ ഡൈയൂററ്റിക്, തെർമോജെനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ടു
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഇഞ്ചി, ഏലയ്ക്ക എന്നിവയിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ച് മാറ്റുക. ശേഷം കുടിക്കുന്നതിന് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക. ശേഷം ചൂടോടെ കുടിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.