ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. നിലവിൽ രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിൻ ആണ് കോർബോവാക്സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ വികസിപ്പിച്ചെടുക്കുന്ന മുതിർന്നവരിൽ ഉടനടി ഉപയോഗിക്കുന്നതിനുള്ള വാക്സിൻ ഡിസിജിഐ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോർബെവാക്‌സ് കുത്തിവയ്‌ക്കുന്നത് അംഗീകരിക്കാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ വരും ദിവസങ്ങളിൽ ഡിസിജിഐ പരിഗണിക്കും. DCGI അംഗീകരിച്ചാൽ ഈ പ്രായത്തിലുള്ളവർക്ക് കുത്തിവയ്പ്പിന് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കൊവിഡ് വാക്സിൻ ആയിരിക്കും കോർബെവാക്സ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.