ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം ഒരുങ്ങുന്നു. മാർച്ച് 16 മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. (12-14 പ്രായക്കാർക്കുള്ള വാക്സിനുകൾ ബുധനാഴ്ച മുതൽ, 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്ററുകൾ) കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. ഗുരുതരമായ രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്ക് വാക്സിനേഷൻ മുമ്പ് അംഗീകരിച്ചിരുന്നു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.