ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൊവിഷീൽഡ് വാക്സിനും അംഗീകരിക്കാത്ത ബ്രിട്ടനെ കേന്ദ്രസർക്കാർ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇന്ത്യ പ്രതിഷേധ കുറിപ്പ് നൽകിയത്
സമാന വാക്സിൻ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഷീൽഡ്, കൊവാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും ബ്രിട്ടനിൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും.
ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രനെകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിക്കുന്നത്. എന്നിട്ടും ഇത് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടി വംശീയതയാണെന്ന ആരോപണം ഉയർന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.