മലപ്പുറം/ കോഴിക്കോട്: പോക്സോ കേസിലെ ഇരയെ മലപ്പുറം തേഞ്ഞിപ്പലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അമ്മയ്ക്കും സഹോദരനുമൊപ്പം തേഞ്ഞിപ്പലത്ത് വാടക വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. അനുജനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു. വന്നതിന് ശേഷം പ്രഭാതഭക്ഷണത്തിനായി പെൺകുട്ടിയെ പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചു. പിന്നെ ഫോൺ എടുത്തില്ല. വാതിലിനു മുകളിലെ ജനലിലൂടെ നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് അമ്മ പറഞ്ഞു.തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലുമായി കൂട്ടബലാത്സംഗം ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് പെൺകുട്ടി.
സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.