മുക്കം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറുടെ വീട്ടില്‍ വിജിലൻസ് സംഘം പരിശോധന നടത്തി. തിരൂര്‍ ലാന്റ് അക്വസിഷന്‍ ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ബഷീറിന്റെ നോര്‍ത്ത് കാരശേരിയിലെ വീട്ടിലാണ് പരിശോധന നടന്നത്. കരശ്ശേരിയിലെ വീട് കൂടാതെ തിരൂരിലെ ഓഫീസിലും ഭാര്യയുടെ പേരില്‍ കോടഞ്ചേരിയില്‍ ഉള്ള കടയിലും ഒരേ സമയം പരിശോധന നടത്തി.
പരിശോധനയില്‍ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ ഇതിനുമുമ്ബും താമരശ്ശേരിയില്‍ വച്ച് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.