മണാശ്ശേരി മുത്തേരി വേണ്ടൂർ മഹാദേവ ക്ഷേത്രവും പാലക്കാട് ശ്രീ ശരവണ ബാബ ധർമ്മ ട്രസ്റ്റും സംയുക്തമായി വിവിധ പ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കൾക്ക് വിഷു കോടിയും മറ്റ് ഉൽപ്പന്നങ്ങളും വിതരണം ചെയ്തു. പിലാശ്ശേരിയിലെ വൃദ്ധസദനം സന്ദർശിച്ച് അവിടെ ആവശ്യമായ പച്ചക്കറികളും മറ്റും കൈമാറി.
മുക്കം നഗരസഭാ കൗൺസിലർ ശ്രീമതി കല്യാണിക്കുട്ടി, ദേവസ്വം ബോർഡ് അംഗം മോഹൻ മാസ്റ്റർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്നും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സമൂഹനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും സംഘാടകർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.