“വിത്തും കൈകോട്ടും’ വെള്ളരി നാടകത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കീഴുപറമ്പ് വെള്ളരിപ്പാടം തിയേറ്റേഴ്സ് ആണ് 11, 12 ,13 തീയതികളില്‍ മുക്കം മാമ്പറ്റയില്‍ വിത്തും കൈക്കോട്ടും എന്ന വെള്ളരി നാടകമൊരുക്കുന്നത്.
മുക്കം: കാർഷിക വൃത്തിയില്‍ നിന്ന് യുവതലമുറ അകന്ന് പോകുന്ന കാലത്ത് പുതിയ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വെള്ളരി നാടകം മലയോര മേഖലയില്‍ പുനരാവിഷ്ക്കരിക്കുന്നു.
കീഴുപറമ്പ് വെള്ളരിപ്പാടം തിയേറ്റേഴ്സ് ആണ് 11, 12 ,13 തീയതികളില്‍ മുക്കം മാമ്പറ്റയില്‍ വിത്തും കൈക്കോട്ടും എന്ന വെള്ളരി നാടകമൊരുക്കുന്നത്.
നാടകത്തിന്റെ പശ്ചാത്തലമാകുന്ന പച്ചക്കറി കൃഷിയും മണ്‍തിട്ട കൊണ്ടുള്ള സ്റ്റേജുകളും എല്ലാം തയാറായിക്കഴിഞ്ഞു.വെള്ളരിനടകം വർഷങ്ങള്‍ക്കിപ്പുറം തനത് രൂപത്തില്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു.
40ലേറെ കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കീഴുപറമ്പ് സ്വദേശി കുഞ്ഞിപോക്കറും സംവിധാനം പാറമ്മല്‍ അഹമ്മദ് കുട്ടിയുമാണ്.
വാർത്താ സമ്മേളനത്തില്‍ പാറമ്മല്‍ അഹമ്മദ് കുട്ടി, വേണു ജി. നായർ, സൈനുല്‍ ആബിദ്, എ.പി. സുജനി, സലാം കാരമൂല, സലീം വലിയ പറമ്ബ്, പ്രശാന്ത് കൊടിയത്തൂർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.