കോഴിക്കോട്: എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി വടകരയിലെയും കോഴിക്കോട്ടെയും മതേതര മനസ്സുകൾക്ക് നന്ദിയെന്ന് കോൺഗ്രസ് നേതാവ് എംകെ രാഘവനും പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.