മാവൂർ: വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറി മാവൂർ. കുറ്റികടവ് പ്രദേശത്തോട് ചേർന്ന് പോകുന്ന ചെറുപുഴയിലും മാലിന്യം തള്ളിയത് കാരണം വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിട്ടുണ്ട്. ചെത്തുകടവ് ഭാഗത്തു നിന്ന് വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ വർദ്ധിത അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളില്‍ പുഴയില്‍ ബ്ലൂ ഗ്രീൻ ആല്‍ഗയുടെ സാന്നിദ്ധ്യം ക ണ്ടെത്തിയിരുന്നു. ഇതിന്റെ സാന്നിദ്ധ്യവും പുഴയില്‍ വർദ്ധിച്ചിട്ടുണ്ട്. പുഴയുടെ പല ഭാഗങ്ങളിലായി വൻതോതില്‍ മാലിന്യങ്ങളും അടിഞ്ഞു കൂടിയത് കാണാം.
പുഴ വെള്ളത്തെ ആശ്രയിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമുണ്ട്. ഇതില്‍ അതികൃതർ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കുറ്റികടവില്‍ മാലിന്യം തള്ളിയവർക്കെതിരെ രണ്ട് ദിവസത്തിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കിയത് ആരോപണമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










