കോഴിക്കോട് : ആനക്കുഴിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹന ഗതാഗതവും തടസ്സപ്പെട്ടു.
പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു. സബ്‌സിഡൈറി പൈപ്പുകൾ വഴി വെള്ളമെത്തിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. ഇതിനിടെ ജലവിതരണം നിലച്ചതോടെ ഗതാഗതക്കുരുക്ക് ഏറെക്കുറെ മാറിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









