ലഖ്നൗ: ഉത്തർപ്രദേശിൽ യുപി തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഗുജറാത്തിലെ ടെക്സ്റ്റൈൽ ഹബ്ബായ സൂറത്തിൽ സാരി നിർമാണം തകൃതിയായി നടക്കുന്നു . യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള സാരികൾ സൂറത്തിൽ ഒരുങ്ങുന്നു.
ഉത്തർപ്രദേശിലെ സ്ത്രീകൾക്കിടയിൽ സാരി വിതരണം ചെയ്യുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര നിറച്ച സാരിയിൽ ‘ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങൾ കൊണ്ടുവരും’ എന്ന മുദ്രാവാക്യം എഴുതിയിട്ടുണ്ട്. അഹമ്മദാബാദിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് വീഡിയോ പങ്കുവെച്ചത്. സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണിതെന്നും വീഡിയോയിൽ പറയുന്നു. ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.