സംസ്ഥാനത്ത് പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ വർദ്ധിച്ചേക്കാം.
ഇന്നലെ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസാണ്. കോഴിക്കോട് 35.2 ഡിഗ്രി സെൽഷ്യസ്, കൊച്ചിയിൽ 33.4, ആലപ്പുഴ 34.2, തിരുവനന്തപുരത്ത് 32.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്നലത്തെ ഉയർന്ന താപനില.
11 മണിക്കും 3 മണിക്കും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറത്ത് ജോലി ചെയ്യുന്നവർ ഈ സമയം ഒഴിവാക്കണമെന്നും ജോലി സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. സൂര്യാഘാതവും നിർജലീകരണവും ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









