അമിതമായ മദ്യപാനമാണ് എപ്പോഴും അപകടം എന്ന് ചിന്തിക്കുന്നവരുണ്ട്.എന്നാൽ അങ്ങനെയല്ല . ദിവസവും അല്പം മദ്യം മാത്രം കഴിച്ചാല്‍ അത് ആരോഗ്യത്തിന് കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്തുകയില്ലെന്ന് ധരിച്ചിരിക്കുന്നവരും ഉണ്ട് . മദ്യപിക്കുന്ന ശീലം ആരോഗ്യത്തിന് എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. എങ്കിലും മദ്യം ഒരു ശീലമായി മാറിയവരെ സംബന്ധിച്ച് ആ ശീലത്തില്‍ നിന്ന് അകലുകയെന്നത് അത്ര എളുപ്പവുമല്ല.
അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്റെ ‘ഹൈപ്പര്ടെൻഷൻ’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ദിവസവും ഒരു പെഗ് മദ്യമെങ്കിലും കഴിക്കുന്നവരില്‍ ബിപി (രക്തസമ്മര്‍ദ്ദം) കൂടാനുള്ള സാധ്യതകളുണ്ടെന്നാണ് പഠനം വിശദീകരിക്കുന്നത്. അതും ബിപിയുടെ പ്രശ്നം ഇല്ലാത്തവരില്‍ വരെ ബിപി കൂടാനുള്ള സാധ്യതയുണ്ട് എന്നതാണ് പഠനം വ്യക്തമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.