ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് ചിലര്‍ക്ക് പതിവായുള്ള ദഹനപ്രശ്നമാണ്. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരത്തില്‍ ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍ ജീരക വെള്ളം കുടിക്കുന്നത് ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനത്തിന് സഹായിക്കുന്ന എൻസൈമാണ്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. അതുവഴി ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും. 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന വെള്ളരിക്ക കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും. പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.