കൈമുട്ടിലും കാലിലും കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാം. ഇത് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളരിക്ക മുറിച്ച് ഇരുണ്ട നിറമുള്ളയിടത്ത് 15 -20 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും വിറ്റാമിനുകളും ഇത്തരത്തിലുള്ള ഇരുണ്ട പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി പഴുത്ത പപ്പായയുടെ പള്‍പ്പ് ഇരുണ്ട നിറമുള്ളയിടത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
തൈര് ഉപയോഗിക്കുന്നതും കൈമുട്ടിലെയും മറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്ലും കറുപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും. ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്. ഉരുളക്കിഴങ്ങ് ഇരുണ്ട നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും കറുത്ത നിറത്തെ അകറ്റാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.