ഗർഭാവസ്ഥയിൽ ഗ്യാസ് ട്രബിൾ പ്രശ്നം നിസ്സാരമായി കാണരുത്. ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വെളുത്തുള്ളി ആണ് ഗ്യാസ് ട്രബിൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം. പാലിൽ വെളുത്തുള്ളി ചതച്ച് കുടിക്കുന്നത് ഗ്യാസ് ട്രബിൾ അകറ്റാനുള്ള നല്ലൊരു പരിഹാരമാണ്.
ഗർഭകാലത്ത് ദിവസവും കഴിക്കേണ്ട ഒന്നാണ് ജീരകം. കുരുമുളകും ജീരകവും പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ഗ്യാസ് ട്രബിൾ ഒഴിവാക്കാൻ സഹായിക്കും. പച്ചവെള്ളത്തിൽ തേൻ ഒഴിച് കുടിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ നല്ലതാണ്.
ഗർഭാവസ്ഥയിൽ ജലദോഷവും പനിയും തടയാനും ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതാക്കാനും ഇഞ്ചി വളരെ നല്ലതാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു കഷണം ചുക്ക്, ജീരകം, ഏലം, ഗ്രാമ്പൂ എന്നിവ തുല്യ അനുപാതത്തിൽ മൂന്ന് തവണ കഴിക്കുന്നതും ഗ്യാസ് ട്രബിൾ ശമിക്കാൻ ശുപാർശ ചെയ്യുന്നു.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓട്സ് ദഹനത്തിന് വളരെ നല്ലതാണ്. ഉദരകോശങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കാൻ ഫൈബർ സഹായിക്കുന്നു. ഫൈബർ കൂടാതെ, ഓട്സിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് ദഹന പ്രക്രിയകൾക്ക് ഇത് വളരെയധികം സഹായിക്കുന്നു. പുതിനയിലയോ കർപ്പൂരതുളസിയിലയോ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസിനെ ഒരു പരിധിവരെ അകറ്റിനിർത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.