അമ്മയാകുക, മാതൃത്വം ആസ്വദിക്കുക തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്ക് സന്തോഷം നല്കുന്ന കാര്യം ആണ് ഗർഭധാരണത്തിനു ശേഷമുള്ള അമിത ഭാരം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിലുളള ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ അകറ്റാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്കുമിന് എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി ദിവസവും ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല് കുടിക്കുന്നത് ഗുണം ചെയ്യും
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി തലേന്ന് കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.
ജീരകമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്റെ ഭാഗമാക്കാം. ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചതിന് ശേഷം ജീരകം വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.