പാഴൂർ: ആഘോഷങ്ങള്‍ മാനവിക ഐക്യത്തിനാവണം. മെഗാ ഇഫ്താർ സംഗമത്തിൽ വ്യത്യസ്ത മത രാഷ്ട്രീയ സാസ്കാരിക രംഗത്തുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പാഴൂർ മിനി സ്റ്റേഡിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിലാണ് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 1500 ഓളം പേർ ഒത്തുകൂടിയത്. പാഴൂരിലെ നാട്ടുവർത്തമാനം വാട്ട്സ്ആപ്പ് ഗ്രൂപ്പാണ് ഇഫ്താർ സംഘടിപ്പിച്ചത്.
ഷമീർ ചെക്കാലൻ കുന്നത്ത്, ജെൻസ് വടക്കേതൊടി, അൻവർ VT, ഫഹദ് പാഴൂര്‍, ഹർഷൻ പറമ്പിൽ, അസീസ് E, നാസർ T. K, സിറാജ് ചിറ്റാരിപ്പിലാക്കൽ, ഇസ്മാഈൽ P C തുടങ്ങിയവർ പരിപാടിക്ക് നേതൃത്തം നൽകി.
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് അംഗം ഇ.പി. വത്സല അധ്യക്ഷത വഹി ച്ചു. അഡ്വ: പി.ടി.എ. റഹീം എം . എൽ.എ ഉദ്ഘാടനം ചെയ്തു. നജീബ് ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്ഗഫൂർ ഓളിക്കൽ, മാവൂർ പോലീസ് ഇൻ സ്പെക്ടർ കെ. വിനോദൻ, മുന്നൂർ മഹല്ല് പള്ളി ഇമാം മുഹിയുദ്ധീൻ ബാക്കവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ വെള്ളങ്ങോട്ട്, കെ. ഖാദർ, റഫീഖ് കൂളിമാട്, ഷാഫി കൂളിമാട്, പി.ടി. അമീൻ, ജലീൽ എന്നിവർ സം സാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.