രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇത് പിന്നീട് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കും നമ്മെ നയിക്കും. ഭക്ഷണക്രമം ഉൾപ്പെടെയുള്ള ജീവിതശൈലി നിയന്ത്രണങ്ങൾ ഒരു വലിയ പരിധിവരെ പ്രമേഹത്തെ തടയാൻ സഹായിക്കുന്നു.
അതിനാൽ, പ്രമേഹം നിയന്ത്രിക്കാൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് പങ്കുവെക്കുന്നത്.
പാവയ്ക്ക : പാവക്കയിൽ അടങ്ങിയിരിക്കുന്ന ‘പോളിപെപ്റ്റൈഡ്-പി’ പ്രമേഹത്തെ ജൈവികമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇക്കാരണത്താൽ, പ്രമേഹരോഗികൾക്ക് പാവയ്ക്ക ജ്യൂസ് കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
വാഴപ്പഴം: ഏത്തപ്പഴം മിക്ക വീടുകളിലും നിത്യഭക്ഷണമാണ്. ഇതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. എന്നാൽ മിതമായി കഴിക്കാൻ ശ്രദ്ധിക്കുക. ഏത്തപ്പഴം മാത്രമല്ല, ഉരുളക്കിഴങ്ങും പയറുവർഗങ്ങളും ഇതേ രീതിയിൽ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ: ഉലുവയും പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഒരു ടീസ്പൂണ്‍ ഉലുവയു അല്‍പം മഞ്ഞളും നെല്ലിക്കാപ്പൊടിയും ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. പിഎസ് ഫാഡ്കെ പറയുന്നത്.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ: പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒരു പരിധിവരെ പ്രമേഹത്തെ ജൈവികമായിത്തന്നെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മുട്ട, മാംസം, മത്സ്യം, ചില പച്ചക്കറികൾ, പരിപ്പ്, പനീർ എന്നിവ ഉദാഹരണങ്ങളാണ്. എല്ലാം മിതമായി കഴിക്കുക.
നട്ട്സ്: നട്ട്സിലടങ്ങിയിരിക്കുന്ന അണ്‍സാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതും പഞ്ചസാര നിയന്ത്രണത്തിലാക്കുന്നു.
നെല്ലിക്ക: ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് നെല്ലിക്ക. പ്രമേഹനിയന്ത്രണം അതിലൊന്നാണ്.
ബാർലി: ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ധാന്യമാണ് ബാർലി. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിവുള്ളതാണ്. സ്വീഡനിൽ നടന്ന ഒരു പഠനവും ഇക്കാര്യം സൂചിപ്പിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.