തിരുവമ്പാടി: തിരുവമ്പാടി മേലെ പൊന്നാങ്കയത്ത് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്താല്‍ ജനങ്ങള്‍ വലയുന്നു. വൈകുന്നേരം ആറ് മണിയായാല്‍ കാട്ടാനകള്‍ കാടിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും തിന്നുകയും ചെയ്യുന്നത്.
വീട്ടുമുറ്റത്തെ മാവുകള്‍ കുലുക്കി മാങ്ങകള്‍ വീഴ്‌ത്തിയും അതേ സമയം പ്ലാവുകളിലെ ചക്കകളും തന്ത്രപ്പൂര്‍വ്വം വീഴുത്തിയും ഭക്ഷിക്കുന്നു. വാഴ, ചേമ്പ്, കപ്പ, കൊക്കൊ തുടങ്ങി പല കൃഷികളും ആനകളെ പോലെ കാട്ടുപന്നികളും നശിപ്പിക്കുന്നു. കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കിളച്ച് മറിച്ച് വിളയാട്ടം നടത്തുകയാണ്. കുരങ്ങുകള്‍ വളപ്പിലെ തെങ്ങുകളിലെ കരിക്കുകള്‍ പറിച്ചെടുത്തും ഭക്ഷിച്ചു വ്യാപകമായി നശിപ്പിക്കുകയാണ്.
അഞ്ച് മാസത്തിലേറെയായി പൊന്നാങ്കയത്തെ നിവാസികള്‍ കാട്ടാന പേടിയുടെ ദുരിതവുമായി മുന്നോട്ട് പോകുന്നത്. ഇതിനിടയില്‍ വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ഇറങ്ങുന്നതിന് തടയിടാന്‍ ഫെന്‍സിംങ്ങ് സംവിധാനം കര്‍ഷകര്‍ സ്വാന്തമായി സ്‌ഥാപിച്ചെങ്കിലും അവയും കാട്ടാനകള്‍ കൂട്ടാമായെത്തി നശിപ്പിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതോടെ ഫെന്‍സിങ് അല്‍പ്പമൊരു ആശ്വാസമായങ്കിലും വീണ്ടും ഒരുക്കല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. ആനകളുടെയും പന്നികളുടെ ശല്യമൂലം ഒരു തരത്തിലുള്ള കൃഷിയിറക്കാനാവാതെ മലയോര കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. രാത്രികാലങ്ങളില്‍ ആനകളുടെ വിഹാരമുള്ള പ്രദേശമായതിനാല്‍ ഒറ്റക്ക് പോലും റോഡിലൂടെ സഞ്ചരിക്കാനാവാതെ നിവാസികള്‍ ബുദ്ധിമുട്ടുകയാണ്. വനമേഖലയില്‍ നിന്ന് വന്യമൃഗങ്ങളുടെ വരവിനെ തടയിടാന്‍ ഫെന്‍സിംങ്ങ് സംവിധാനമൊരുക്കിയും, കൃഷിയെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ സത്വരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും, കര്‍ഷകരുടെ ആവശ്യം കൂടുതല്‍ ശക്‌തിപ്പെട്ടിരിക്കയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










