മുക്കം: വന്യമൃഗശല്യം മൂലം ജനജീവിതം ദുസഹമായ ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ കാട്ടുപന്നി അക്രമത്തില്‍ യുവാവിന് പരിക്ക്. മുക്കം പൊറ്റശേരി സ്വദേശി കണ്ണൻകര അഖില്‍രാജിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ വീടിന് തൊട്ടടുത്ത പറമ്ബില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അഖില്‍രാജിനെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അഖില്‍രാജിന്റെ തലക്കും കാലിനുമാണ് പരിക്കേറ്റത്. രണ്ടാഴ്ച മുമ്ബ് തോട്ടുമുക്കത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന റിട്ട. അധ്യാപികക്കും കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.