കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീര കർഷകന് പരിക്ക്. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലാണ് സംഭവം. പുന്നക്കൽ സ്വദേശി ബെന്നി (58) യെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. വഴിക്കടവ് തുമ്പച്ചാൽ റോഡരികിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീരകർഷകനായ ബെന്നി ചീങ്കല്ലേലിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാർ യാത്രക്കാരനായ വിപിൻ തോമസ് പട്ടിശ്ശേരിലും സമീപ വാസികളും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി പിന്നീട് ഇദ്ദേഹത്തെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ വിപിനെയും കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചു. ചെറിയ പരിക്കുപറ്റിയ വിപിൻ വീട്ടിൽ വിശ്രമത്തിലാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.