മാവൂർ: കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാവൂർ കണ്ണാറ ജയപ്രകാശിന്റെ വീടിനു സമീപം കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് കൂമ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ പ്രസന്നകുമാർ, കെ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. തുടർന്ന് മാവൂർ വെറ്ററിനറി സർജൻ ബിജുബാൽ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി പന്നിയെ സംസ്കരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.