കൂടത്തായി : കൂടത്തായി പുറായിൽ, കാഞ്ഞിരാ പറമ്പ്, ചിറ്റ്യാരിക്കൽ, ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ പന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ വളരെ പ്രയാസം അനുഭവിക്കുകയാണ്. ഇന്നലെ രാത്രി ഒരു കൂട്ടം പന്നികൾ വയലിൽ ഇറങ്ങുകയും സി.ടി.മൊയ്തീൻ, കുഞ്ഞോതി, കുറുഞ്ചോല കണ്ടി ഖാദർ, എന്നീ കർഷകരുടെ കപ്പ, ചേമ്പ്, ചേന, വാഴകന്ന് എന്നീ കൃഷികൾ പൂർണ്ണമായും നശിപ്പിച്ചു.
നേരെത്തെ ഇവിടെ പകൽ സമയത്ത് പന്നിയുടെ ആക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പഞ്ചായത്തിനെയും കൃഷി വകുപ്പിനേയും പല പ്രാവശ്യം അറിയിച്ചിട്ടും പന്നിയെ വെടിവെക്കാനോ അനന്തര നടപടികൾ സ്വീകരിക്കാനോ ഉദ്യോഗസ്ഥൻമാർ ഇത് വരെ തയ്യാറായിട്ടില്ലെന്നും എനി ഒരു തീരുമാനമാകാതെ കൃഷി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുള്ളൂ എന്നാണ് കർഷകർ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.