മുക്കം: കാട്ടുപന്നി ശല്ല്യം മൂലം കൃഷി നശിച്ചവര്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ്.ഫോറസ്റ്റ് റേഞ്ച് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.
പരമ്ബരാഗതമായ രീതിയില്‍ കെണിവച്ചും മറ്റും പന്നികളെ പിടിക്കുന്നതില്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കര്‍ഷകര്‍ക്ക് ഭീഷണിയായി തുടരുന്ന കാട്ടുപന്നി ശല്ല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി കാരശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിച്ച ജന ജാഗ്രത സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്കിയാല് എം പാനല്‍ ഷൂട്ടര്‍മാരായി നിയമിക്കാമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. യോഗം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.