പന്തീരാങ്കാവ് : ദേശീയപാത നിർമാണത്തിന്റെ ഉപകരാർ കമ്ബനിയായ ജെ.എ.എഫ്.എഫ് ലിമിറ്റഡിന്റെ ഗോഡൗണില്‍ കൂട്ടിയിട്ട കമ്ബികള്‍ മോഷ്ടിച്ച സ്ത്രീയടക്കം അഞ്ചുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് പന്തീരാങ്കാവിലെ ഗോഡൗണില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പെട്ടത്.
രണ്ടുപേർ പിടിയിലാവുകയും ബാക്കിയുള്ളവർ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും പിടിയിലായത്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്ന സംഘം കൊളത്തറയിലാണ് താമസിക്കുന്നത്. രഹ്ന ഖാത്തുൻ, ഐനല്‍ അലി, മൊയ്നുല്‍ അലി, ജോയനല്‍ അലി, മിലൻ അലി എന്നിവരാണ് പിടിയിലായത്.
പലസമയത്തായി ഒമ്ബത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടമായതിനെതുടർന്ന് കമ്ബനി നിരീക്ഷണമേർപ്പെടുത്തിയിരുന്നു. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ. മഹേഷ്, എ.എസ്.ഐ ഷംസുദ്ദീൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ ലൈലാബി, പ്രമോദ്, ബഷീർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.