മുംബൈ: നഗരത്തിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍നിന്ന് അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 53-കാരിയുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.വലിയ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്ളാറ്റിലെ അലമാരയ്ക്കുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഏറെ അഴുകിയനിലയിലായിരുന്നു മൃതദേഹം. അതിനാല്‍ തന്നെ ആഴ്ചകള്‍ക്ക് മുന്‍പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.
ഈ സ്ത്രീയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം സഹോദരന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഫ്ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ 22 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.