വടകര: വടകരയിലെ അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കല് രതീഷാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. ആറ് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ മണ്ണിടിച്ചിലിൽ ഓടി രക്ഷപ്പെട്ടു. മണ്ണിനടിയിലേക്ക് താഴ്ന്ന് പോയ മറ്റൊരു തൊഴിലാളി വേണുവിനെ രക്ഷപെടുത്തിയിരുന്നു. കണ്ണൂരിൽ നിന്നും മാഹിയിൽ നിന്നുമുള്ള ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനെത്തി, പക്ഷേ രതീഷിനെ രക്ഷിക്കാനായില്ല.
കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










