ദോഹ: ഫിഫ ലോക കപ്പിന് വളണ്ടിയറാകാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. മൊത്തം 20,000 പേരെയാണ് വളണ്ടിയർമാരായി ആവശ്യമുള്ളത്. സ്റ്റേഡിയങ്ങൾ, ടീം പരിശീലന സ്ഥലങ്ങൾ, എയർപോർട്ട്, ഫാൻ സോണുകൾ, ഹോട്ടലുകൾ, പൊതു ഗതാഗത സ്ഥലങ്ങൾ തുടങ്ങി 45 സ്ഥലങ്ങളിൽ വളണ്ടിയർമാരെ വിന്യസിക്കും.
അപേക്ഷ നൽകുന്നവർക്ക് ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കണം. അറബി സംസാരിക്കുന്നവർക്ക് മുൻഗണന ലഭിക്കും. മുൻപരിചയം ആവശ്യമില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എല്ലാ വിഭാഗം ആളുകളിൽ നിന്നും വളണ്ടിയർമാരെ സ്വാഗതം ചെയ്യുന്നുവെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയർമാർക്ക് ലിമിറ്റഡ് എഡിഷൻ അഡിഡാഡ് യൂണിഫോമും ഷിഫ്റ്റ് സമയത് ഭക്ഷണവും ഫ്രീ യാത്രാ ടിക്കറ്റും ലഭിക്കും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോക കപ്പ് നടക്കുന്നതെങ്കിലും ഒക്ടോബർ ഒന്ന് മുതൽ ചില വളണ്ടിയർമാരുടെ പ്രവർത്തനം തുടങ്ങും.
വളണ്ടിയറാകാൻ
http://volunteer.fifa.com
എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.