ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ല ആരോഗ്യ ഓഫിസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായി അശ്രദ്ധമായ സമ്ബർക്കംമൂലവും രോഗം പകരാം. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം. ആഹാരത്തിനു മുമ്ബും ശേഷവും മലവിസർജനത്തിനുശേഷവും വൃത്തിയായി കൈകള്‍ കഴുകുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസർ നിർദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.