ലഖ്നൗ: ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു . ബിജെപി 230ൽ അധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഭേദപ്പെട്ട സമാജ്വാദി പാർട്ടി 100ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഗൊരഖ്പൂർ അർബൻ. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് കർഹെലിനു മുന്നിൽ. കോൺഗ്രസ് നാലിടത്തും ബിഎസ്പി അഞ്ചിടത്തും ലീഡ് ചെയ്യുന്നു. ഏഴ് ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്തു ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു . എന്നാൽ ഇതൊന്നു വകവയ്ക്കാതെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എസ്പിയും ബിഎസ്പിയും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.