ലഖ്‌നൗ: അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്ത് മദ്യവിൽപന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ മദ്യ ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മഥുരയിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 37 ബിയർ, മദ്യം, ഭാംഗ് ഷോപ്പുകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അതെ സമയം പാൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട മഥുരയിലെ വ്യാപാരികൾക്ക് പാൽ വിൽപ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന പൂർണമായും നിരോധിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.