പൊതുവേ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ വിളയിച്ചെടുക്കാൻ സാധിക്കുന്ന ഒരു കാർഷിക വിളയാണ് കാച്ചില്‍. പണ്ടുകാലത്ത് വീടുകളില്‍ കാച്ചില്‍ പുഴുങ്ങിയതും കാന്താരി മുളക് ചേർത്തുള്ള വിഭവങ്ങളും സാധാരണമായിരുന്നു. വീട്ടുമുറ്റത്ത് തന്നെ കാച്ചില്‍ നട്ട് വളർത്തി വിളവെടുത്തിരുന്നു. കുട്ടികള്‍ക്കും മുതിർന്നവർക്കും ഇത് കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു.
ചോറിനൊപ്പമുള്ള കറിയായും കാച്ചില്‍ ഉപയോഗിച്ചിരുന്നു. ഹൈറേഞ്ച് പോലുള്ള കിഴക്കൻ മേഖലകളില്‍ കാച്ചില്‍ കൃഷി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. വലിയ സാമ്ബത്തിക ചിലവില്ലാതെ വീടുകളില്‍ വിളയിച്ചെടുക്കാവുന്ന ഒന്നാണ് കാച്ചില്‍. ‘കാച്ചില്‍’ കൃഷിക്ക് മികച്ച വിളവ് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
സാധാരണയായി കാച്ചില്‍ നടാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച്-ഏപ്രില്‍ മാസങ്ങളാണ്. കാലവർഷത്തിന് തൊട്ടുമുൻപുള്ള ആദ്യ മഴയോടെ ഇവ മുളപൊട്ടാൻ തുടങ്ങും. യഥാസമയം നടാൻ സാധിക്കാതെ വന്നാല്‍ നടുന്നതിന് മുൻപ് തന്നെ മുളപൊട്ടാൻ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് വിളവിന് അത്ര നല്ലതല്ല.
കൃഷി ചെയ്യാൻ ഉദ്ദേശിക്കുമ്ബോള്‍ ഒരു മീറ്റർ അകലത്തില്‍ 45 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുക്കുക. ഓരോ കുഴിയിലും ഒരു കിലോഗ്രാം വീതം കമ്ബോസ്റ്റ് മേല്‍മണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കണം.
വിത്തായി തയ്യാറാക്കിയ കാച്ചില്‍ കിഴങ്ങിൻ്റെ കഷ്ണങ്ങള്‍ കുഴിയുടെ നടുവില്‍ നട്ടതിന് ശേഷം കുഴിയില്‍ നിറയെ പച്ചിലകള്‍ ഇട്ട് മൂടാം. ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും താപനില ക്രമീകരിക്കാനും വളരെ നല്ലൊരു മാർഗ്ഗമാണ്. പച്ചിലവളം നല്‍കാനായി പയർ, ചണം തുടങ്ങിയ പച്ചില ഇനങ്ങളുടെ വിത്തുകള്‍ മുളപ്പിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും.
കാച്ചില്‍ നട്ടതിന് ശേഷം ലഭിക്കുന്ന ആദ്യ മഴയോടൊപ്പം ഹെക്ടറൊന്നിന് 50 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ് വളം വിതറിയ ശേഷം മണ്ണിളക്കി പച്ചില വളങ്ങളുടെ വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസത്തിനുള്ളില്‍ ഈ ചെടികള്‍ പൂവിടുമ്ബോള്‍ അവ പിഴുത് കാച്ചില്‍ നട്ട കുഴികളിലിട്ട് മൂടാം. ഇതിനോടൊപ്പം നാല് കിലോഗ്രാം കാലിവളം അല്ലെങ്കില്‍ രണ്ട് കിലോഗ്രാം കോഴിവളം, വെർമി കമ്ബോസ്റ്റ്, ചകിരിച്ചോർ കമ്ബോസ്റ്റ് എന്നിവയിലേതെങ്കിലും ഒന്ന് കൂടി ഓരോ കുഴിയിലും ചേർക്കണം.
ചെടികള്‍ വളർത്താൻ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ മേല്‍പറഞ്ഞ വളത്തിൻ്റെ അളവ് ഒന്നര ഇരട്ടിയാക്കി നല്‍കാം. കാച്ചില്‍ പടർന്ന് വളരുന്ന ഇനമായതുകൊണ്ട് പന്തല്‍ ഒരുക്കാനുള്ള സൗകര്യം ഉറപ്പാക്കണം.
പന്തലിനായി പൈപ്പോ ബലമുള്ള കമ്ബുകളോ ഉപയോഗിക്കാം. സാധാരണയായി കാച്ചിലിന് കീടരോഗ ബാധകള്‍ ഉണ്ടാകാറില്ല. നട്ട് ഏകദേശം ഒൻപത് മാസത്തിനുള്ളില്‍ വിളവെടുപ്പിന് കാച്ചില്‍ പാകമാകും. കേരളത്തിലെ കർഷകർ സാധാരണയായി വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക് ആഘോഷത്തോടനുബന്ധിച്ചാണ് കാച്ചില്‍ വിളവെടുക്കുന്നത്.
എന്തായാലും കേരളത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു വിളയാണ് കാച്ചില്‍. ഇതിൻ്റെ കൃഷിക്ക് വലിയ തുകയൊന്നും മുടക്കേണ്ടതില്ല. നല്ല വിളവ് ഉണ്ടാക്കിയെടുക്കാനും സാധിക്കും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഭക്ഷണം ആരോഗ്യത്തിനും വളരെ നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.