കോഴിക്കോട്: തിരുവമ്ബാടിയില്‍ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളുമായി യുവാവ് അനധികൃതമായി കൈവശം വച്ച കേസിൽ പൊലീസിൻ്റെ പിടിയില്‍. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
തോക്കില്‍ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും പ്രതിയുടെ വീട്ടില്‍ നിന്നും വെള്ളയില്‍ പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയുടെ വീട്ടില്‍ ഇന്നലെ വൈകുന്നേരം തിരുവമ്ബാടി സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ആം ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആണ് സംഭവം. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആനന്ദ് രാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.